ശ്രീ നാരായണ ഗുരുദേവാ
ജ്ഞാനത്തിന്‍ ദീപമേ
സ്നേഹത്തിന്‍ നാദമേ
എന്‍ ഗുരുവേ ശ്രീഗുരുവേ
ബ്രഹ്മ കമലം മിഴി തുറന്നു
ചരാചരങ്ങള്‍ ഉണര്‍ന്നു
എന്‍ മനസില്‍ ഉയര്‍ന്നു
ഗുരുവിന്‍ തിരുനാമം
ശ്രീനാരായണ ഗുരുനാമം
അനന്തവിശാല ഹൃദയകാശത്തില്‍
ഗുരു ദീപം തെളിഞ്ഞു
ശാന്തിതന്‍ തീരമായി
നാദ വൈഖരി യായി ഒഴുകി
ശ്രീ ഗുരുനാമം ശ്രീനാരായണ ഗുരുനാമം
എത്ര യുഗങ്ങള്‍ കഴിഞ്ഞാലും
എത്ര ജന്മങ്ങള്‍ കടന്നാലും
ഗുരുദേവ നാമം ഉയരട്ടേ
ശ്രീനാരായണ ഗുരുനാമം ജയിക്കട്ടെ.
നിമ്മി അജയകുമാര്‍
മംഗഫ് ഈസ്റ്റ് യൂണിറ്റ്

No comments:
Post a Comment