ശ്രീനാരായണ ഗുരുദേവൻ
ശിവഗിരി കുന്നിൽ വാഴും
ദേവാ
ശ്രീനാരായണഗുരുദേവാ
ഏഴകൾക്കാശ്രയമായ ദേവാ
അറിവിന്നുറവിടമാം ദേവാ
ആലംബ ഹീനർക്ക് തുണയേകുന്ന
ജഗതീശ്വരാ ജയ നാരായണ
അന്ധകാരo അകറ്റി ഞങ്ങളിൽ
പ്രകാശം ചൊരിയൂ ശിവ നാരായണാ
ഭാരത ഭൂവിൽ പിറന്ന ദേവാ
അദ്വൈതത്തിൻ ആധാരമായ ദേവാ
ദുഃഖങ്ങൾ അകറ്റി സൗഖ്യമായി
വാഴുന്നതിനനുഗ്രഹം
ചൊരിയൂ ദേവാ
ആരും തുണയില്ലാത്തൊരു
നേരത്ത്
തൃക്കൈ തന്നനുഗ്രഹിച്ച
ദേവാ
എനിക്കീജന്മത്തിൽ
നീയല്ലാതെ
ഒരു തുണയുമില്ല
സ്നേഹസ്വരൂപാ
മിനി കിഷോർ
മംഗഫ് ഈസ്റ്റ് യൂണിറ്റ്

No comments:
Post a Comment