വാര്‍ത്തകള്‍

Tuesday, August 8, 2017

ആധുനിക കിളിപ്പാട്ട് - കവിത(പ്രശാന്ത് ചേര്‍ത്തല)


ഇന്നില്ലല്ലോ  നമ്മുടെ    നാട്ടിൽ
ചേക്കേറാനൊരു  ചില്ല , തേൻ -
നുകരാനൊരു  പൂവ് ...........
പണ്ട് കളിച്ചു രസിച്ചൂ നാം  -
ചില്ലകൾ തോറും  , തേൻ -
നുകർന്നൂ പൂവുകൾ തോറും ....
ഇന്നില്ലല്ലോ    നമ്മുടെ    നാട്ടിൽ ചേക്കേറാനൊരു ചില്ല ,
തേൻ -നുകരാനൊരു  പൂവ്  ...........
ഇന്നരുകിലായി കാണുന്നൂ നാം -
നമ്മുടെ മരണത്തെ ; സർവ്വ നാശത്തെ .
നമ്മോടൊപ്പം വരുവാനുണ്ടൊരു വർഗ്ഗം 
സ്നേഹിക്കാനറിയാത്ത  മനുഷ്യവർഗ്ഗം ..
ആറും തോടും വയലും കടലും , മണലിട്ട് -
നിരത്തി  കൊട്ടാരങ്ങൾ കെട്ടി പൊക്കീ ,
മണ്ണിൻ മലകളെ മാന്തി നിരത്തി
റോഡുകളിട്ടൂ വഴികളതാക്കീ ,
പൊക്കക്കാരൻ മരങ്ങളെയെല്ലാം
മാന്തി മറിച്ചും വെട്ടി നിരത്തീം ,
തണലില്ലാതാക്കീ ഭൂമിയെ നഗ്നയുമാക്കീ ..
നമ്മോടൊപ്പം വരുവാനുണ്ടൊരു വർഗ്ഗം
സ്നേഹിക്കാനറിയാത്ത മനുഷ്യവർഗ്ഗം
ആർത്തി ഭ്രാന്ത്  തലയ്ക്ക് പിടിച്ചൊരു  -
മനുഷ്യവർഗ്ഗം .........  മനുഷ്യവർഗ്ഗം ...

പ്രശാന്ത് ചേർത്തല
ഫാഹേല്‍ യൂണിറ്റ്