ഒറ്റപ്പന
കാറ്റത്തുനില്‍ക്കുന്നൊരറ്റപ്പന
നീല-
ക്കടലിന്റെ
ചാരത്തൊരീന്തപ്പന
ചൂടിലും തണുപ്പിലും
മഞ്ഞിലും മഴയിലും
ഒറ്റയ്ക്കുനില്‍ക്കുന്നൊരീന്തപ്പന
തേങ്ങുന്ന മനസിലും
നിറയുന്ന മിഴിയിലും
ഞാനെന്നുമുപമിക്കും
ഈന്തപ്പന
നേരിനെ
നോക്കിയിരിക്കുന്നപോലെ നീ
നീലക്കടലിനെ നോക്കി നില്‍പ്പൂ
ആഴക്കടലിലെ
കുഞ്ഞോളമിങ്ങെത്തി
തീരത്തണയുന്ന കാഴ്ചകാണാന്‍
വീണ്ടും ജനിക്കുന്ന
നീലത്തിരമാല
തീരത്ത് നില്‍ക്കുന്ന
നിന്നെ കാണാന്‍
ഓടിക്കിതച്ചു പതച്ചു
കുളിര്‍ത്തെത്തും
നേരത്ത് നീയെത്ര
സുന്ദരിയായ്
നിന്‍ കാല്‍വിരലില്‍
വന്നുമ്മകള്‍ നല്‍കവെ
തിരമാലയെന്തിനോ
കാത്തിനിന്നു
ഇനിയും വരാനുള്ള
നീലത്തിരമാല
കാത്തുനില്‍ക്കുന്നിതീ
ഒറ്റപ്പന
സുലേഖ അജി
ഹസ്സാവി യൂണിറ്റ്
No comments:
Post a Comment