വാര്‍ത്തകള്‍

Saturday, February 17, 2018

Monsoon Rain- Poem (Sreya Pramod)


Monsoon Rain

The sky is dark, the clouds are gray,
Here comes the monsoon Hip! Hip! Hurry!
The mid June and the mid-September,
The months that bring the rains down.

The happiness spread all around,
Like the drizzling rains that fall down,
Lightning flashes, thunder crashes,
And the rains dashes with roofs and roads.

Like an army of drops that rise and fall,
It’s time to leave the monsoon says
No more puddles
No more Plays,
All gone like a wink of an eyes,
The monsoon says it’s time to say bye.

Sreya Pramod
Mangaf East Gurukulam
  

Wednesday, February 14, 2018

ശ്രീനാരായണ ഗുരുദേവൻ-കവിത(മിനി കിഷോര്‍)













ശ്രീനാരായണ ഗുരുദേവൻ 

ശിവഗിരി കുന്നിൽ വാഴും ദേവാ 
ശ്രീനാരായണഗുരുദേവാ
ഏഴകൾക്കാശ്രയമായ ദേവാ
അറിവിന്നുറവിടമാം ദേവാ

ആലംബ ഹീനർക്ക് തുണയേകുന്ന
ജഗതീശ്വരാ  ജയ നാരായണ
അന്ധകാരo അകറ്റി  ഞങ്ങളിൽ
പ്രകാശം ചൊരിയൂ  ശിവ നാരായണാ

ഭാരത ഭൂവിൽ പിറന്ന ദേവാ
അദ്വൈതത്തിൻ  ആധാരമായ ദേവാ
ദുഃഖങ്ങൾ അകറ്റി  സൗഖ്യമായി
വാഴുന്നതിനനുഗ്രഹം ചൊരിയൂ  ദേവാ  

ആരും തുണയില്ലാത്തൊരു നേരത്ത്
തൃക്കൈ തന്നനുഗ്രഹിച്ച ദേവാ
എനിക്കീജന്മത്തിൽ നീയല്ലാതെ
ഒരു തുണയുമില്ല സ്നേഹസ്വരൂപാ
      
മിനി കിഷോർ
മംഗഫ് ഈസ്റ്റ് യൂണിറ്റ്

Sunday, February 11, 2018

ഒറ്റപ്പന - കവിത (സുലേഖ അജി)


ഒറ്റപ്പന

കാറ്റത്തുനില്‍ക്കുന്നൊരറ്റപ്പന നീല-
ക്കടലിന്റെ ചാരത്തൊരീന്തപ്പന
ചൂടിലും തണുപ്പിലും മഞ്ഞിലും മഴയിലും
ഒറ്റയ്ക്കുനില്‍ക്കുന്നൊരീന്തപ്പന
തേങ്ങുന്ന മനസിലും നിറയുന്ന  മിഴിയിലും
ഞാനെന്നുമുപമിക്കും ഈന്തപ്പന
നേരിനെ നോക്കിയിരിക്കുന്നപോലെ നീ
നീലക്കടലിനെ നോക്കി നില്‍പ്പൂ
ആഴക്കടലിലെ കുഞ്ഞോളമിങ്ങെത്തി
തീരത്തണയുന്ന കാഴ്ചകാണാന്‍
വീണ്ടും ജനിക്കുന്ന നീലത്തിരമാല
തീരത്ത് നില്‍ക്കുന്ന നിന്നെ കാണാന്‍
ഓടിക്കിതച്ചു പതച്ചു കുളിര്‍ത്തെത്തും
നേരത്ത് നീയെത്ര സുന്ദരിയായ്
നിന്‍ കാല്‍വിരലില്‍ വന്നുമ്മകള്‍ നല്‍കവെ
തിരമാലയെന്തിനോ കാത്തിനിന്നു
ഇനിയും വരാനുള്ള നീലത്തിരമാല
കാത്തുനില്‍ക്കുന്നിതീ ഒറ്റപ്പന

സുലേഖ അജി
ഹസ്സാവി യൂണിറ്റ്


Monday, February 5, 2018

എന്റെ മണ്ണ് - കവിത(സുലേഖ അജി)

എന്റെ മണ്ണ്

നിലാവിന്റെ നിറമുള്ള മണ്ണ്
എന്റെ നിനവിന്റെ നിറമുള്ള മണ്ണ്
സ്വപ്നത്തിന്‍ മണമുള്ള മണ്ണ്
എന്റെ ബാല്യത്തിന്‍ മണമുള്ള മണ്ണ്

കണ്ണെത്താദൂരത്തെ പച്ചപ്പിനുള്ളില്‍
ഞാനെന്നുമോര്‍ക്കുന്നു മണ്ണ്
പിച്ചനടൊന്നെരാ പഞ്ചാരമണ്ണില്‍
മുഖമൊന്നണയ്ക്കുവാന്‍ കൊതിയായ്
എന്റെ മുഖമൊന്നണയ്ക്കുവാന്‍ കൊതിയായ്

ബാല്യകൗമാരങ്ങള്‍ പൂവിട്ടുണര്‍ന്നൊരാ
നാട്ടുമാഞ്ചോട്ടിലിരിക്കാന്‍
ഊഞ്ഞാലിലാടിത്തളര്‍ന്നു..കുതിര്‍ന്നൊരാ
പേരതന്‍ കൊമ്പിലിരിക്കാന്‍
നീല പേരതന്‍ കൊമ്പിലിരിക്കാന്‍

ഇന്നും കൊതിക്കുന്നു കാലമേ ഞാനെന്റെ
മണ്ണിനെയോര്‍ത്തു തപിച്ചിടിന്നു
പഞ്ചാരമണ്ണില്‍ പതിഞ്ഞൊരെന്‍ കാല്‍പ്പാട്
നെഞ്ചോട് ചേര്‍ത്ത് മയങ്ങിടുന്നു.
ഇന്നും നെഞ്ചോട് ചേര്‍ത്ത് മയങ്ങിടുന്നു.

സുലേഖ അജി

ഹസ്സാവി യൂണിറ്റ്