ഗുരു ജയന്തി
നല്ല നാള് നല്ല ചതയം നാള്
നാണു ഗുരു സ്വാമി ജന്മ നാള്
നല്ല നാള് ഇന്നു ചതയം നാള്
ജാതി മത ഭേദം എന്ന ഭീകര സർപ്പം -
പത്തി വിടർത്തി പറന്നു പാഞ്ഞു വരുന്ന
ചെമ്പഴന്തി എന്ന നാട്ടിൽ സ്വാമി പിറന്നു
ചിങ്ങ മാസം ചതയം നാളിൽ സ്വാമി പിറന്നു.
നല്ല നാള് നല്ല ചതയം നാള്
നാണു ഗുരു സ്വാമി തൻ ജന്മ നാള്
നല്ല നാള് ഇന്നു ചതയം നാള്
മാടനാശാൻ പുത്രനായി സ്വാമി പിറന്നു
കുട്ടിയമ്മ തൻ സുതനായ് സ്വാമി പിറന്നു
ചെമ്പഴന്തി തൻ പൊന്നു താരകമായി
നാട്ടുകാർ തൻ കണ്ണിലുണ്ണിയായി മാറി
നല്ല നാള് നല്ല ചതയം നാള്
നാണു ഗുരു സ്വാമി തൻ ജന്മ നാള്
നല്ല നാള് ഇന്നു ചതയം നാള്
ഏഴകൾ തൻ ആശ്രയമായി സ്വാമി വളർന്നു
അദ്വൈത പൊരുളായി സ്വാമി ഉയർന്നു
അറിവിന് ഉറവിടമായി സ്വാമി ഉയർന്നു
ശ്രീനാരായണ പരമ ഹംസനായ്
നല്ല നാള് നല്ല ചതയം നാള്
നാണു ഗുരു സ്വാമി തൻ ജന്മ നാള്
നല്ല നാള് ഇന്നു ചതയം നാള്
മിനി കൊഷോര്‍
മംഗഫ് ഈസ്റ്റ് യൂണിറ്റ്

No comments:
Post a Comment