നഷ്ട്ട സ്വർഗ്ഗം
അറിയാമെനിക്ക് നീ
അനർഹയാണെങ്കിലും -
അറിയാതെ
ആഗ്രഹിക്കുന്നൂ ഞാനോമലേ...
അറിഞ്ഞീലറഞ്ഞീലകതാരിലിത്രയും
_
ആഴത്തിലാഴത്തിലാഴ്ന്ന നിൻ
വേരുകൾ ...
അറിയുന്നതുണ്ടുഞാൻ
അകതാരിലലയോടെ -
ആർത്തുല്ലസിക്കുന്ന
ആനന്ദതിരകളെ ...
അവിവേകമാണതിന്നാധാരമെങ്കിലും
-
ആവോളമാസ്വദിക്കുന്നൂ ഞാനറിവോടെ ...
അർഹതയോടെ ഞാനാശിച്ച
നേരത്ത് -
അറിയില്ലൊഴിവാക്കി
പോയതെന്തന്നു നീ ...
അറിഞ്ഞില്ലറിയാതെ
പോയതാണെന്നു നീ -
അറിയാതെ പോലും അരുൾ
ചെയ്യരുതൊരിക്കലും ...
അന്തിയാവോളം കാക്കും
ഞാനാവഴിയോരത്ത് -
ആമുഖമൊന്നു കാൺമതിനായിട്ടതെന്നുമേ
...
അയലത്തെ
കുട്ടികളോടൊത്തൊരുമിച്ചു നീ -
ആഗമിക്കുന്നത്
ഓർക്കുന്നതിപ്പോളും ഞാൻ ...
അകലെത്തെങ്ങാനുമെൻ
തലവെട്ടം കാണുമ്പോൾ -
ആമുഖമാകവേ കാർമേഘം
പടരുന്നതും ...
അയലത്തെ കുട്ടികൾ
കളിയാക്കി ചിരിക്കുമ്പോൾ -
അവരോടൊത്തു ചിരിക്കുന്ന
നിന്നേയുമോർപ്പൂ ഞാൻ ...
അഗ്നി സ്ഫുരിക്കുന്ന
കൺകളാലെന്നെ നീ -
അടുമുടി നോക്കി കടന്നു
പോകുന്നതും ...
ആ കൺകളിൽ
നോക്കുവാനാവാതവശനായ് -
ആ വഴിത്താരയിൽ
നിൽപ്പതുമോർപ്പൂ ഞാൻ ...
ആവതും നോക്കിഞാനൊരുവാക്കു
ചൊല്ലുവാൻ -
ആയില്ലൊരിക്കലും ആ
മുന്നിൽ നിൽക്കുവാൻ ...
അറിയാതിരുന്നതും മനം
കാണാതിരുന്നതും -
അവിവേകമാണെന്നതറിയുന്നതിപ്പോൾ
ഞാൻ ...
അലയാതിരുന്നതും
അരികത്തണയാതിരുന്നതും -
അവിവേകമാണെന്നതറിയുന്നതിപ്പോൾ
ഞാൻ ...
പ്രശാന്ത് ചേർത്തല
ഫാഹേല്‍ യൂണിറ്റ്
No comments:
Post a Comment