നിദ്ര
തിരമാലകൾ ആർത്തലക്കുന്ന
കടൽ പോലെ
എന്റെ സ്വപ്‌നങ്ങൾ തീരം
തേടുന്നു
ചിലപ്പോൾ കെട്ടഴിഞ്ഞ
വഞ്ചി പോലെ അവ ഒഴുകി അകലുന്നു .
അടുക്കുംതോറും
അകന്നുപോകുന്ന പേടകമോ എൻ അഗതാരു.
ബോധമനസ്സിലെ പ്രതിഫലങ്ങളാണെന്റെ
സ്വപ്നമെന്ന് അവർ പറയവേ
നിശയിൽ നിദ്രയുടെ മടിത്തട്ടിലേക്ക് ഊളിയിടുന്ന
എന്നിലേക്ക്
സ്വപ്‌നങ്ങൾ വീണ്ടും
ആഞ്ഞടിക്കുന്നു
ചിലപ്പോൾ
അഗ്നിജ്വാലകളിലൂടെ
അവയെന്റെ ശരീരത്തിൽ
പൊള്ളലേൽപ്പിക്കുന്നു
ചിലപ്പോൾ ഭയാനകമായി
എനിക്കുമുന്നിൽ
പത്തിവിരിക്കുന്നു
തെറ്റിയ പാളത്തിലൂടെ കൂകി
വിളിക്കുന്ന തീവണ്ടിയായി
എന്റെ നിദ്രകളിൽ ഭംഗം
വരത്തുന്നു മറ്റുചിലപ്പോൾ എന്നിലെ ബാല്യത്തിനെ തലോടുന്ന മാതൃസ്പർശനമായി
സുഖ നിദ്രയിലേക്ക്
വഴുതിവിടുന്നു..
എന്നാൽ ഞാൻ മോഹിച്ച
സ്വപ്നങ്ങൾ എത്രയോ വിദൂരതിയിലാണ്
വായനയിലെ വേഷങ്ങളണിയുവാൻ
വർണ്ണചിറകു വിരിച്ചു
പാറിനടക്കുവാൻ
കാടും മേടും കിളികളും
കൂട്ടിനായി
അരുവിയിൽ
നീന്തിത്തുടിക്കുവാൻ
ഇനിയും തോരാത്ത മഴയിൽ
നനഞ്ഞൊലിക്കുവാൻ
പൊടുന്നനെ പുറത്തടിയേറ്റ്
കൺതുറന്നപ്പോൾ
കണ്ടു ഞാൻ നേരിന്റെ സ്നേഹ
സ്പര്ശവുമായ്
അമ്മയെ
കണ്ടതെല്ലാം
സ്വപ്നങ്ങളാന്നെന്നു
തെല്ലൊരു ജാള്യമെൻ
മുഖത്തും
സീമ രജിത്
സാല്‍മിയ യൂണിറ്റ്

No comments:
Post a Comment