വാര്‍ത്തകള്‍

Saturday, June 10, 2017

കനവ് - കവിത (പ്രശാന്ത് ചേര്‍ത്തല)

കനവ്

കനവുകളൊരായിരം കണ്ടൂ ഞാന്‍ നിന്നിലായ്
നിനവിന്റെ നിറമേറി തൂവി തകര്‍ന്നു പോയ്.....

അറിഞ്ഞില്ലറിഞ്ഞപ്പോളെത്തി ഒരായിരം
കാതത്തിനപ്പുറം കരിന്തിരി നാളത്തിന്നരികിലായ്

കാണുന്നതെന്തിനീ നിറമാര്‍ന്ന കനവുകള്‍
കാത്തുകൊള്ളീടണം കനിവാര്‍ന്ന ദൈവമേ.....

അകതാരില്‍ നിറയുന്നൊരാന്ദതിരകളേ
അറിയുന്നതില്ലേ നീ അരുതെന്ന വാക്കിനെ?

വായ്ക്കരിയിടുവാനായ് എന്തിനീ കൂട്ടെന്ന്
ഓര്‍ത്തോര്‍ത്തൂ ചിരിച്ചൂ ഞാനൊത്തിരിനേരവും.....

മുല്ലരിപല്ലുള്ള  കൊച്ചുകിടാങ്ങടെ കണ്ണ്-
നനയ്ക്കുവാനാവില്ലതെങ്കിലും

അറിയുന്നുണ്ട് ഞാന്‍ തകരുന്ന തന്ത്രിയില്‍-
പാടിതകരുന്നൊരീ ശോക രാഗങ്ങള്‍


പ്രശാന്ത് ചേര്‍ത്തല
ഫാഹേല്‍ യൂണിറ്റ്




No comments:

Post a Comment