മിറക്കിൾ ഫുഡ്
ഇന്ന് ഒരു തനിനാടനും ആരോഗ്യ ദായകവുമായ തോരൻ നമുക്കു പഠിക്കാം
മലയാളികൾക്ക് ഏറ്റവും ഇഷ്ടപെട്ട വിഭവങ്ങളിൽ ഒന്നാണ് ഇലക്കറികൾ. ചിലർക്കെങ്കിലും ഓര്മയുണ്ടാവും മുറ്റത്തും പറമ്പിലും വേലിയിലും ഒക്കെ നിന്ന ഇലച്ചെടികൾ തോരനാക്കി കഴിച്ചത്. പക്ഷെ പ്രവാസിക്ക് ഇപ്പോൾ അതൊക്കെ മധുരിക്കുന്ന ഓർമ്മകൾ മാത്രം.നിങ്ങൾക്കോര്മയുണ്ടോ പറമ്പിലെ കുറ്റിപയർ ചെടിയുടെ വള്ളി നുള്ളിയെടുത്തു തേങ്ങാ ചതച്ചിട്ട് 'അമ്മ വെച്ചു തന്ന തോരന്റെ സ്വാദ്. എന്റെ ഓർമകളിൽ വരുന്ന ഒരു നല്ല രുചികൂട്ടായിരുന്നു പയർവള്ളി തോരൻ,
നമുക്കെങ്ങനെ ഈ മരുഭൂമിയിൽ അതെ രുചി, പറമ്പില്ലാതെ, മണ്ണിലും ,മണ്ണില്ലാതെയും തിരികെ കൊണ്ടുവരാം.
1:ഒരു ട്രേയില്‍ കാൽ ഭാഗം മണ്ണോ പഞ്ഞിയോ നിറക്കുക.
2:ഒന്നോ രണ്ടോ പിടി ചെറുപയർ വിതറുക.പുറമെ വെള്ളം തളിച്ച് മണ്ണിളക്കി കൊടുക്കുക.
3:രണ്ടു ദിവസം രണ്ടു നേരം വെള്ളം തളിച്ച് വായു കടക്കുന്ന വിധത്തിൽ അടച്ചു വെക്കുക
4:മൂന്നാമത്തെ ദിവസം മുതൽ തുറന്നു വെച്ച് രണ്ടു നേരം വെള്ളം തളിക്കുക.വെളിച്ചം കിട്ടുന്ന സ്ഥലത്തു വെച്ചാൽ വേഗം വളരും
5:ആറാം ദിവസം ചുവടെ മുറിച്ചെടുത്തു കഴുകി അറിഞ്ഞു തോരൻ വെക്കാം,പഞ്ഞിയിൽ ആണെങ്കിൽ വേരുൾപ്പടെ തോരൻ വെക്കാം.
തേങ്ങാ,ജീരകം,വെളുത്തുള്ളി,മഞ്ഞൾ,ഇവ ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക,.രുചിയേറും ഗ്യാസില്ലാത്ത പയർ വള്ളിത്തോരൻ റെഡി,
വിവിധ സ്റ്റേജിലുള്ള ഫോട്ടോകൾ ചുവടെ ചേർത്തിരിക്കുന്നു
മുളപ്പിച്ച പയറിന്റെ ഗുണങ്ങൾ
-ഇതിൽ വിറ്റാമിന് എ,ഇ,സി,മിനറൽസ്,പ്രോട്ടീൻസ്,ആന്റിഓക്സിഡന്റ്സ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
-മുടി കൊഴിച്ചിൽ തടയുന്നു.
-ടെൻഷൻ,അമിതഭാരം എന്നിവ കുറക്കുന്നു.
-രക്ത ശുദ്ധീകരണത്തെ ത്വരിതപ്പെടുത്തുന്നു.
-ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നു.
-മൂഡ് ചെഞ്ചേസ് കൺട്രോൾ ചെയ്യുന്നു.
* ഇതുകൊണ്ടാണ് മുളപ്പിച്ച ധാന്യങ്ങളെ *മിറക്കിൾ ഫുഡ്*എന്നു പറയുന്നത്.


സുലേഖ അജി
ഹസ്സാവി യൂണിറ്റ്
No comments:
Post a Comment